ജെയിംസ് ചിറ്റിലപ്പിള്ളിക്കു ലളിതകലാ അക്കാദമി പുരസ്കാരം
ജെയിംസ് ചിറ്റിലപ്പിള്ളിക്കു ലളിതകലാ അക്കാദമി പുരസ്കാരം
Wednesday, May 6, 2015 11:58 PM IST
കൊച്ചി: ചിത്ര-ശില്പ കലകളെ സംബന്ധിച്ച മികച്ച മലയാള ഗ്രന്ഥത്തിനുള്ള കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡിന് ജെയിംസ് ചിറ്റിലപ്പിള്ളി അര്‍ഹനായി. ചിത്ര- ശില്പ കലകളും സാങ്കേതികവിദ്യയും എന്ന ഗ്രന്ഥത്തിനാണ് 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ്. ടി.എം. ഏബ്രഹാം, ഡോ. കവിത ബാലകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ഫോട്ടോഗ്രഫി അവാര്‍ഡ് മലയാള മനോരമയിലെ വിഷ്ണു വി. നായര്‍ക്കാണ്. ദാമു സര്‍ഗം, പ്രവീഷ് ഷൊര്‍ണൂര്‍ എന്നിവര്‍ ഓണറബിള്‍ മെന്‍ഷന് അര്‍ഹരായി. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി രജീന്ദ്രകുമാറിനാണു പുരസ്കാരം. ടി.വി.ജി. മേനോന്‍, ഇ. സുരേഷ് എന്നിവര്‍ ഓണറബിള്‍ മെന്‍ഷന് അര്‍ഹരായി.

ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ വിഭാഗങ്ങളില്‍ 25,000 രൂപ വീതവും പ്രശസ്തിപത്രവും മെമന്റോയും നല്‍കും. 10,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം.

അക്കാദമിയുടെ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ 19നു നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.