കേരള കോണ്‍. സെക്യുലര്‍ യോഗത്തില്‍ പി.സി. ജോര്‍ജ്
കേരള കോണ്‍. സെക്യുലര്‍ യോഗത്തില്‍ പി.സി. ജോര്‍ജ്
Sunday, May 31, 2015 12:50 AM IST
കൊച്ചി: കേരള കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ പങ്കെടുത്തു പ്രസംഗിച്ചു. ജൂലൈ അവസാനത്തോടെ കേരള കോണ്‍ഗ്രസ്-എം എന്ന പാര്‍ട്ടി ഉണ്ടായിരിക്കില്ലെന്നു ജോര്‍ജ് യോഗത്തില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്യുലര്‍ ചെയര്‍മാന്‍ ടി.എസ്. ജോണ്‍ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ എം.ജെ. ജോസഫ്, എസ്. ഭാസ്കരപിള്ള, ഇ.കെ. ഹസന്‍കുട്ടി, ജോസ് കോലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. റബര്‍ വിലയിടിവിനെതിരേ ജൂണ്‍ അഞ്ചിന് കോട്ടയം റബര്‍ ബോര്‍ഡ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്താനും നെല്‍കര്‍ഷകരുടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 15ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ഉപവാസം അനുഷ്ഠിക്കാനും യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.