കൃതികള്‍ ക്ഷണിച്ചു
Wednesday, June 3, 2015 12:40 AM IST
തൃശൂര്‍: അപ്പന്‍തമ്പുരാന്‍ സ്മാരക വായനശാല അപ്പന്‍തമ്പുരാന്‍ പുരസ്കാരത്തിനു കൃതികള്‍ ക്ഷണിച്ചു. 2012, 13, 14 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലിനാണ് 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. കൃതിയുടെ മൂന്നുകോപ്പികള്‍ വീതം ഓഗസ്റ് 31നുമുമ്പ് ലഭിക്കണം. വിലാസം: സെക്രട്ടറി, അപ്പന്‍തമ്പുരാന്‍ സ്മാരക വായനശാല, അയ്യന്തോള്‍, തൃശൂര്‍-680003.



അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന കഥ-കവിത ശിലപശാലയിലേക്ക് യുവ എഴുത്തുകാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍തലം മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, യാത്രാച്ചെലവ്, സാക്ഷ്യപത്രം എന്നിവ അക്കാദമി നല്കും. പൂര്‍ണവിലാസവും ലഘുജീവചരിത്രക്കുറിപ്പും ഫോണ്‍നമ്പറും രണ്ടു രചനകളും സഹിതം ജൂലൈ 31നുമുമ്പ് അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020. ഫോണ്‍: 0487 2331069, 9496 897692. ഇ-മെയില്‍: സലൃമഹമ മെവശ്യമമസമറലാശ@ഴാമശഹ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.