ജോണ്‍സ് വി. ജോണ്‍ ഡിപിഐയുടെ ചുമതല ഏറ്റെടുത്തു
Wednesday, June 3, 2015 12:42 AM IST
തിരുവനന്തപുരം: ഡിപിഐ ഗോപാലകൃഷ്ണഭട്ട് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നു എസ്എസ്എ അഡീഷണല്‍ ഡയറക്ടറായിരുന്ന ജോണ്‍സ് വി. ജോണ്‍ ഡിപിഐയുടെ താത്കാലിക ചുമതല ഏറ്റെടുത്തു. അഞ്ചുവര്‍ഷം പരീക്ഷാ സെക്രട്ടറിയായി സേവനം ചെയ്ത ജോണ്‍സ് കഴിഞ്ഞ സെപ്റ്റംബറിലാണ് എസ്എസ്എയില്‍ അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റത്.

ജോണ്‍സ് പരീക്ഷാ സെക്രട്ടറിയായിരുന്ന കാലത്ത് എസ്എസ്എല്‍സി പരീക്ഷാഫലം കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിച്ചു ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലുണ്ടായ പാകപ്പിഴ പരിശോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലും ജോണ്‍സ് അംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.