'സുഗേസ 2015' ഇന്റര്‍സ്കൂള്‍ ക്വിസ് മത്സരം 27ന്
Tuesday, October 6, 2015 1:02 AM IST
തൃശൂര്‍: അഞ്ചാമതു ഫാ. ജോസ് സാലസ് മെമ്മോറിയല്‍ അഖില കേരള ഇന്റര്‍സ്കൂള്‍ ക്വിസ് മത്സരം 'സുഗേസ 2015' ഫൈനല്‍ റൌണ്ട് മത്സരം 27നു രാവിലെ 11നു ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടത്തുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

15നു സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റില്‍നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിവിധ ജില്ലകളില്‍നിന്നുള്ള 30 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലാണ് മത്സരം നടത്തുന്നത്.

ഒമ്പതാം ക്ളാസുമുതല്‍ പ്ളസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു മത്സരം. ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റിനു പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 10നുമുമ്പായി സ്കൂള്‍ വെബ്സൈറ്റില്‍ പേര് രജിസ്റര്‍ ചെയ്യണം.

ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും റോളിംഗ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു 10,000, 5,000 രൂപയും നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.