പുതിയ റേഷന്‍ കാര്‍ഡ് പ്രിന്റൌട്ട് റേഷന്‍ കടകളില്‍ തിരുത്തി നല്‍കാം
Tuesday, October 13, 2015 12:37 AM IST
തിരുവനന്തപുരം: റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു ഡാറ്റാ എന്‍ട്രിയിലുണ്ടായ തെറ്റ് തിരുത്താനായി ഒക്ടോബര്‍ 20 വരെ ഡാറ്റാ എന്‍ട്രി പ്രിന്റൌട്ടുകള്‍ റേഷന്‍ കടകളില്‍ അഞ്ചു ദിവസം പരിശോധനയ്ക്കു ലഭിക്കും. കാര്‍ഡുടമകള്‍ക്കു പ്രിന്റൌട്ട് പരിശോധിച്ചു തെറ്റുണ്െടങ്കില്‍ തിരുത്തി നല്‍കാം.

തെറ്റായ രേഖപ്പെടുത്തല്‍ വട്ടമിട്ടു മുകളില്‍ ശരിയായ വിവരം രേഖപ്പെടുത്തണം. ഓണ്‍ലൈനായി തിരുത്തിയിട്ടുളളവര്‍ വീണ്ടും തിരുത്തല്‍ വരുത്തേണ്ട ആവശ്യമില്ല. എന്നാല്‍, പുതിയ വാര്‍ഡിന്റെ പേര്, വാര്‍ഡ്നമ്പര്‍, വീട്ട് പേര്, 2015 ജനുവരി ഒന്നിനു രണ്ട് വയസ് തികഞ്ഞ കുട്ടിയുണ്െടങ്കില്‍ ആ വിവരം, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കു സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ലഭ്യമായിട്ടുളളതോ ജോലിയില്‍നിന്നു വിരമിച്ചിട്ടുളളതോ ആയ വിവരം എന്നിവ പുതിയതായി ഉള്‍പ്പെടുത്താം.

പ്രിന്റൌട്ട് പരിശോധിച്ച വിവരം കാര്‍ഡുടമകള്‍ സാക്ഷ്യപ്പെടുത്തണം. കാര്‍ഡുടമ, കാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ അംഗം, കാര്‍ഡുടമ ചുമതലപ്പെടുത്തുന്ന വ്യക്തി എന്നിവര്‍ക്കു പ്രിന്റൌട്ട് പരിശോധിച്ചു തിരുത്തല്‍ വരുത്താം. കാര്‍ഡുടമ പരിശോധിച്ചു നല്‍കുന്ന പ്രിന്റൌട്ടുകളുടെയും ഓണ്‍ലൈനില്‍ ലഭ്യമായ തിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കും.

ഓരോ റേഷന്‍കടയിലും ഫോറം വിതരണം ചെയ്യുന്ന തീയതി മാധ്യമങ്ങളിലൂടെ അതതു ജില്ലാ സപ്ളൈ ഓഫീസര്‍മാര്‍ അറിയിക്കുമെന്നു സിവില്‍ സപ്ളൈസ് ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.