കഥ-കവിത-നോവല്‍ ശില്പശാല
Tuesday, October 13, 2015 12:53 AM IST
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയും എസ്ബിടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന കഥ-കവിത-നോവല്‍ ശില്പശാലയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ഗവേഷണതലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം. ശില്പശാലയുടെ തീയതിയും വേദിയും തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ടറിയിക്കും. അപേക്ഷയോടൊപ്പം കഥ, കവിത വിഭാഗത്തില്‍പ്പെട്ട സ്വന്തം രചന കൂടി സമര്‍പ്പിക്കണം.

സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടുകൂടി അപേക്ഷകള്‍ നവംബര്‍ ഏഴിനുമുമ്പ് ലഭിക്കണം. വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 680 020. ഫോണ്‍: 0487 2331069, 9496897692. ഇ-മെയില്‍: സലൃമഹമ മെവശ്യമമസമറലാശ@ഴാമശഹ.രീാ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.