മൈക്രോ ഫിനാന്‍സ് തട്ടിപ്പ:് അന്വേഷണം വേണമെന്നു മുഖ്യമന്ത്രിക്കു വിഎസിന്റെ കത്ത്
മൈക്രോ ഫിനാന്‍സ് തട്ടിപ്പ:് അന്വേഷണം വേണമെന്നു മുഖ്യമന്ത്രിക്കു വിഎസിന്റെ കത്ത്
Wednesday, October 14, 2015 12:45 AM IST
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു.

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ പിന്നോക്കവിഭാഗ വികസന കോര്‍പറേഷനില്‍ നിന്നും ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ രണ്ടു ശതമാനം പലിശയ്ക്കു വെള്ളാപ്പള്ളി കൈവശപ്പെടുത്തുകയും പ്രസ്തുത തുക 12 ശതമാനം പലിശയ്ക്കു പാവപ്പെട്ട ശ്രീനാരായണീയരായ സ്ത്രീകള്‍ക്ക് നല്‍കി പത്തു ശതമാനം പലിശ കൈക്കലാക്കുകയും ചെയ്തിരിക്കുകയാണ്. എന്നുമാത്രമല്ല ഈ പാവപ്പെട്ട സ്ത്രീകള്‍ തൊണ്ടുതല്ലിയും കയര്‍പിരിച്ചും കൂലിപ്പണി ചെയ്തും സ്വരൂപിച്ചു യോഗത്തിന്റെ ശാഖകളില്‍ അടച്ച പണം കോര്‍പറേഷനിലും ബാങ്കിലും തിരിച്ചടച്ചിട്ടുമില്ല.

അതിനാല്‍ ഇതുസംബന്ധിച്ച നടപടി ഉണ്ടാകുമ്പോള്‍ ഈ പാവപ്പെട്ടവരുടെ കിടപ്പാടം നഷ്ടപ്പെടുമെന്നു മാത്രമല്ല, ഇവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയും വന്നുചേരും. ഇതുസംബന്ധിച്ച് നിരവധി പോലീസ് സ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടായിട്ടും അക്കൌണ്ടന്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കണ്െടത്തലുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും ഇക്കാര്യത്തില്‍ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. അതുകൊണ്ട് കബളിപ്പിക്കപ്പെട്ട നിരവധി സ്ത്രീകളെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്തുന്നതിനുവേണ്ടി സമഗ്രമായ അന്വേഷണം വേണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.