ശമ്പളകമ്മീഷന്‍: ഗസറ്റഡ് ഓഫീസര്‍മാര്‍ പ്രതിഷേധിച്ചു
Saturday, November 28, 2015 12:47 AM IST
കൊച്ചി: ഏഴാം ശമ്പള കമ്മീഷന്റെ പ്രതിലോമകരവും തൊഴിലാളി ദ്രോഹകരവുമായ, അശാസ്ത്രീയ ശിപാര്‍ശകള്‍ക്കെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ മേഖലയിലെ ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പളഘടനയില്‍ നിലനില്‍ക്കുന്ന ഒട്ടനവധി അപാകത ഒന്നുംതന്നെ പരിഗണിക്കാതെ സമര്‍പ്പിച്ച ശിപാര്‍ശ പുനഃപരിശോധിക്കണമെന്നും മുഴുവന്‍ ഗസറ്റഡ് ഓഫീസര്‍മാരുടെയും ശമ്പളവര്‍ധനയില്‍ ന്യായമായ പരിഗണന നല്‍കണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.