ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുടെ പരിശീലനം : ഉദ്ഘാടനം ഇന്ന്
Tuesday, December 1, 2015 1:01 AM IST
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരുടെ അര്‍ധദിന ശില്പശാലയും ജനപ്രതിനിധികളുടെ പരിശീലന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും. ടാഗോര്‍ തിയറ്ററില്‍ ഉച്ചയ്ക്ക് രണ്ടിനു ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പരിശീലനപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും കൈപ്പുസ്തക പ്രകാശനവും ഗ്രാമവികസന-ആസൂത്രണ മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ശില്പശാലയും സകര്‍മ സോഫ്റ്റ്വെയറിന്റെ ഉദ്ഘാടനവും പഞ്ചായത്ത്-സാമൂഹിക നീതി മന്ത്രി ഡോ.എം.കെ.മുനീര്‍ നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും.

ഏകദിന പരിശീലന സിഡി പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.