24–ാം ആഴ്ചയിൽ ജനിച്ച ഇരട്ടക്കുട്ടികൾ കൊടുങ്ങല്ലൂരിൽ
24–ാം ആഴ്ചയിൽ ജനിച്ച ഇരട്ടക്കുട്ടികൾ കൊടുങ്ങല്ലൂരിൽ
Wednesday, June 29, 2016 1:55 PM IST
തൃശൂർ: കൊടുങ്ങല്ലൂരിൽ ജനിച്ച, ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടക്കുട്ടികൾ സാധാരണ ജീവിതത്തിലേക്കു വന്നതായി ക്രാഫ്റ്റ് ആശുപത്രിയിലെ ഡോക്ടർമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയും ഒഫ്ത്താൽമോളജിസ്റ്റുമായ ഡോ. സന്ധ്യ കഴിഞ്ഞ മാർച്ച് 25ന്, ആറാംമാസമാണ് ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. ഐടി പ്രഫഷണലായ പി.രാജീവാണ് കുട്ടികളുടെ അച്ഛൻ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളാണിതെന്നു ഡോക്ടർമാരായ അബ്ദുൾ മജീദ്, ഡോ. മുരളീരാജ് എന്നിവർ അവകാശപ്പെട്ടു.

24 ആഴ്ച പ്രായവും 680 ഗ്രാമും, 690 ഗ്രാമും വീതം തൂക്കവുമുണ്ടായിരുന്ന കുട്ടികൾ ഇപ്പോൾ 39 ആഴ്ച പിന്നിട്ടു. ഒരു കിലോ 450 ഗ്രാം, ഒരു കിലോ 876 ഗ്രാം എന്നിങ്ങനെ തൂക്കംകൂടിയ കുട്ടികൾ അപകടനില തരണം ചെയ്തതായും രണ്ടാഴ്ചത്തെ നിരീക്ഷണത്തിനു ശേഷം കുട്ടികളെ വീട്ടിലേക്കു കൊണ്ടുപോകാമെന്നും ഡോക്ടർമാർ വ്യക്‌തമാക്കി.

24 ആഴ്ചയും അഞ്ചുദിവസ വും പ്രായമുളള മൂന്നു കുഞ്ഞുങ്ങൾ ഒറ്റപ്രസവത്തിൽ മുംബൈയിൽ ജനിച്ചതായി 2013 ൽ റിപ്പോർട്ട് ചെയ്തിരുന്നു. ക്രാഫ്റ്റ് ആശുപത്രിയിലെ ഇരട്ടക്കുട്ടികൾ പിറക്കുമ്പോ ൾ 23 ആഴ്ചയും അഞ്ചു ദിവസവുമായിരുന്നു കൃത്യം പ്രായമെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടികൾ പൂർണ വളർച്ചയെത്താൻ 40 ആഴ്ചകൾ വേണം. ഇതിനുമുമ്പ് അമേരിക്കയിലാണ് 22 ആഴ്ച മാത്രം പ്രായമുള്ള കുട്ടി ജനിച്ചിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.