റവ.ഡോ.ജോസ് ചിറമേൽ കാനൻ ലോ സൊസൈറ്റി പ്രസിഡന്റ്
റവ.ഡോ.ജോസ് ചിറമേൽ കാനൻ ലോ സൊസൈറ്റി  പ്രസിഡന്റ്
Friday, July 22, 2016 1:00 PM IST
കൊച്ചി: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി റവ.ഡോ.ജോസ് ചിറമേൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതാംഗമായ ഇദ്ദേഹം, സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കോടതിയുടെ അധ്യക്ഷനും സഭയുടെ പോസ്റ്റുലേറ്റർ ജനറലുമാണ്.

മറ്റു ഭാരവാഹികൾ: റവ.ഡോ.വർഗീസ് മനയ്ക്കലേറ്റ് –വൈസ് പ്രസിഡന്റ്, റവ.ഡോ.വർഗീസ് പാലത്തിങ്കൽ –ജനറൽ സെക്രട്ടറി, ഫാ.ജോൺസൺ മാനാടൻ –ട്രഷറർ, റവ.ഡോ.ജെയിംസ് പാമ്പാറ, റവ.ഡോ.തോമസ് കുഴിയിനാപുറത്ത്, സിസ്റ്റർ ബ്ലെസി –കമ്മിറ്റി അംഗങ്ങൾ. കാനൻ ലോ സൊസൈറ്റിയുടെ വാർഷിക സമ്മേളനം കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. നീതിനിർവഹണത്തിന്റെ അന്തസത്ത കാരുണ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു കാനൻ നിയമവിദഗ്ധർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.