കിൻഫ്രയുടെ നേതൃത്വത്തിൽ 6,630 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും: മുഖ്യമന്ത്രി
കിൻഫ്രയുടെ നേതൃത്വത്തിൽ 6,630 കോടിയുടെ പദ്ധതികൾ നടപ്പിലാക്കും: മുഖ്യമന്ത്രി
Tuesday, October 18, 2016 1:17 PM IST
തിരുവനന്തപുരം: കിൻഫ്രയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാനത്ത് 6630 കോടിയുടെ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

എട്ടു പദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടപ്പിലാക്കുക. ഗ്ലോബൽ ആയുർവേദ വില്ലേജ് –തിരുവനന്തപുരം, മെഗാ ഫുഡ് പാർക്ക്–പാലക്കാട്, ഡിഫൻസ് പാർക്ക്–ഒറ്റപ്പാലം, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ –കാക്കനാട്, ഫുട്വെയർ ക്ലസ്റ്റർ–രാമനാട്ടുകര, സ്പൈസസ് പാർക്ക്–തൊടുപുഴ, വ്യവവസായ വികസന മേഖല –തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, വ്യവസായ പാർക്ക്–മട്ടന്നൂർ എന്നിവയാണ് പദ്ധതികൾ. ഗ്ലോബൽ ആയുർവേദ വില്ലേജ് പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയാണു സ്‌ഥാപിക്കുന്നത്. ആരോഗ്യവകുപ്പിനു കീഴിൽ കേന്ദ്രസഹായത്തോടെ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്‌ഥാപിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കെ. മുരളീധരൻ, സി. ദിവാകരൻ, വി. ജോയി, പി. ഉണ്ണി എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.