കെ.പി.കേശവമേനോൻ പുരസ്കാരം സി.രാധാകൃഷ്ണന്
കെ.പി.കേശവമേനോൻ  പുരസ്കാരം സി.രാധാകൃഷ്ണന്
Wednesday, October 26, 2016 11:35 AM IST
പാലക്കാട്: കെ.പി.കേശവമേനോ ൻ സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ കേശവമേനോൻ പുരസ്കാരത്തിനു പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണനെ തെരഞ്ഞടുത്തതായി ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാൽലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണു പുരസ്കാരം.

നവംബർ അഞ്ചിനു വൈകുന്നേരം അഞ്ചിനു തരൂർ കെ.പി.കേശവമേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ തുഞ്ചെഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ കെ.ജയകുമാർ പുരസ്കാരം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.