രമേശ് ചെന്നിത്തലയ്ക്കു ഭീഷണി : മ്യൂസിയം പോലീസ് കേസെടുത്തു
Thursday, October 27, 2016 12:31 PM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു ഫോണിലൂടെ വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. സന്ദേശം എത്തിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസം സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ബ്രിട്ടനിൽ നിന്നാണു ഭീഷണിയെത്തിയതെന്നാണു പ്രാഥമിക നിഗമനം. ഇന്റർപോളിന്റെ സഹായം തേടാനും അതിലൂടെ പ്രതിയെ തിരിച്ചറിയാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു. തൃശൂർ ശോഭാസിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നിസാമിനെതിരെ സംസാരിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.