മേക്കടമ്പിൽ അപകടത്തിനിടയാക്കിയ കാർ നാട്ടുകാർ കത്തിച്ചു
മേക്കടമ്പിൽ അപകടത്തിനിടയാക്കിയ കാർ നാട്ടുകാർ കത്തിച്ചു
Sunday, December 4, 2016 1:04 PM IST
മൂവാറ്റുപുഴ: മേക്കടമ്പിൽ ഒരു കുടംബത്തിലെ മൂന്നുപേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ കാർ ക്ഷുഭിതരായ നാട്ടുകാർ കത്തിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണു സാൻട്രോ കാർ അഗ്നിക്കിരയാക്കിയത്. സംഭവമറിഞ്ഞു മൂവാറ്റുപുഴയിൽനിന്നെത്തിയ ഫയർഫോഴ്സ് തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു. കാറോടിച്ചിരുന്ന കീരമ്പാറ ഇടപ്പഴത്തിൽ സണ്ണി(56)യെ പോലീസ് അറസ്റ്റ്ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കാറിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ശനിയാഴ്ച രാത്രി ഒൻപതരയോടെ കൊച്ചി –ധനുഷ് കോടി ദേശീയപാതയിലുണ്ടായ അപകടത്തിലാണു പിഞ്ചുകുഞ്ഞടക്കം മൂന്നുപേർ മരിച്ചത്. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റിരുന്നു. ക്ഷേത്രത്തിലെ പാനക പൂജയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന കാൽനടയാത്രക്കാരുടെ ഇടയിലേക്കു കാർ അമിത വേഗത്തിൽ പാഞ്ഞുകയറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.