മു​ഖ്യ​മ​ന്ത്രി​യെ പ്രസംഗിക്കാൻ അ​നു​വ​ദി​ക്കാത്തതു വെല്ലുവിളി: കോ​ടി​യേ​രി
മു​ഖ്യ​മ​ന്ത്രി​യെ പ്രസംഗിക്കാൻ അ​നു​വ​ദി​ക്കാത്തതു വെല്ലുവിളി: കോ​ടി​യേ​രി
Tuesday, February 21, 2017 3:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം ഈ ​​​മാ​​​സം 25-നു ​​​മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​റാ​​​ലി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തെ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ത​​​ട​​​യാ​​​ൻ മം​​​ഗ​​​ളൂ​​​രു കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത ന​​​ട​​​പ​​​ടി ആ​​​ർ.​​​എ​​​സ്എ​​​സി​​​ന്‍റെ ഫാ​​​സി​​​സ്റ്റ് മു​​​ഖ​​​മാ​​​ണ് വെ​​​ളി​​​വാ​​​ക്കു​​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​​കെ​​​ജി ബീ​​​ഡി വ​​​ർ​​​ക്കേ​​​ഴ്സ് ഹൗ​​​സിം​​​ഗ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​റാ​​​ലി​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു​​​മു​​​മ്പു മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഭോ​​​പ്പാ​​​ലി​​​ലെ​​​ത്തി​​​യ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ഭോ​​​പ്പാ​​​ലി​​​ൽ ത​​​ട​​​യു​​​ക​​​യും തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യ്ക്കെ​​​തി​​​രെ കേ​​​ര​​​ള​​​മൊ​​​ന്നാ​​​കെ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു: കോടിയേരി പറഞ്ഞു.


ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തേ​​​യും ഫെ​​​ഡ​​​റ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തേ​​​യും വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു നി​​​ര​​​ന്ത​​​രം ഉ​​ണ്ടാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.