കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി
കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നി​യ​റിം​ഗ്  വി​ദ്യാ​ർ​ഥി​ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി
Saturday, August 12, 2017 1:24 PM IST
കോ​​​ത​​​മം​​​ഗ​​​ലം: പെ​​​രി​​​യാ​​​റി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യെ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യി. നേ​​​ര്യ​​​മം​​​ഗ​​​ലം ചെ​​​ങ്ങ​​​റ​​​യി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ (പെ​​​രു​​​ന്പാ​​​വൂ​​​ർ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ) മ​​​ക​​​ൻ അ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ൻ(​​​അ​​​ന​​​ന്ദു- 22) ആ​​​ണ് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ല​​​ര​​​യോ​​​ടെ വീ​​​ടി​​​നു 500 മീ​​​റ്റ​​​ർ അ​​​ക​​​ലെ നേ​​​ര്യ​​​മം​​​ഗ​​​ലം ചെ​​​ന്ന​​​ക്കാ​​​ട് പ​​​ത്താ​​​ഴ​​​പ്പാ​​​റ ക​​​ട​​​വി​​​ൽ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം.

പു​​​ഴ​​​യി​​​ലി​​​റ​​​ങ്ങി​​​യ അ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ൻ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​വ​​​ർ പെ​​​രി​​​യാ​​​ർ, ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാ​​​മു​​​ക​​​ളു​​​ടെ ഷ​​​ട്ട​​​ർ ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്ന​​​തി​​​നാ​​​ൽ പു​​​ഴ​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ഒ​​​ഴു​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ൻ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ നി​​​ല​​​വി​​​ളി​​​കേ​​​ട്ട് നാ​​​ട്ടു​​​കാ​​​ർ ഓ​​​ടി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ ഫ​​​യ​​​ർ​​​ഫോ​​​ഴ്സും പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും​​​ചേ​​​ർ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ശ​​​ക്ത​​​മാ​​​യ അ​​​ടി​​​യൊ​​​ഴു​​​ക്കും ഇ​​​രു​​​ട്ടും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​യി. പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ൽ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ തെ​​​ര​​​ച്ചി​​​ൽ നി​​​ർ​​​ത്തി​​​വ​​​ച്ചു.

നെ​​​ല്ലി​​​മ​​​റ്റം എം​​​ബി​​​റ്റ്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​ൻ. തെ​​​ര​​​ച്ചി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.