തോമസ് ചാണ്ടിക്കെതിരേ നാളെ എഫ്ഐആർ നല്കും
Wednesday, January 17, 2018 1:52 AM IST
കോ​​​ട്ട​​​യം: ആ​​​ല​​​പ്പു​​​ഴ ലേ​​​ക്പാ​​​ല​​​സ് റി​​​സോ​​​ർ​​​ട്ടി​​​ലേ​​​ക്കു വ​​​യ​​​ൽ​​​നി​​​ക​​​ത്തി റോ​​​ഡ് നി​​​ർ​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ​​​മ​​​ന്ത്രി​​​യും കു​​​ട്ട​​​നാ​​​ട് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സ് നാ​​​ളെ കോ​​​ട​​​തി​​​യി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കും.

നെ​​​ൽ​​​വ​​​യ​​​ൽ, ത​​​ണ്ണീ​​​ർ​​​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​ത്തി​​​നും ഐ​​​പി​​​സി നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വു​​​മാ​​​ണ് തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കു​​​റ്റ​​​ക​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ, ഗൂ​​​ഢാ​​​ലോ​​​ച​​​ന, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളും ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട്ട​​​യം വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.


നേ​​​ര​​​ത്തെ വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി എം. ​​​ജോ​​​ണ്‍സ​​​ണ്‍ ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ തോ​​​മ​​​സ് ചാ​​​ണ്ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ര​​​ണ്ട് മു​​​ൻ ജി​​​ല്ല​​​ാക​​​ള​​​ക്ട​​​ർ​​​മാ​​​രും മു​​​ൻ എ​​​ഡി​​​എ​​​മ്മും അ​​​ട​​​ക്ക​​​മു​​​ള്ള 13 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ​​​യും പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ജോ​​​മി കു​​​ര്യാ​​​ക്കോ​​​സ്