ചേർത്തലയിലെ നഴ്സുമാരുടെ സമരം: സംസ്ഥാന വ്യാപകമായി പണിമുടക്കി
ചേർത്തലയിലെ നഴ്സുമാരുടെ  സമരം:  സംസ്ഥാന വ്യാപകമായി പണിമുടക്കി
Friday, February 16, 2018 12:45 AM IST
ചേ​ർ​ത്ത​ല(​ആ​ല​പ്പു​ഴ): ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു യു​എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​രു വി​ഭാ​ഗം ന​ഴ്സു​മാ​ർ ഇ​ന്ന​ലെ പ​ണി​മു​ട​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​നു ന​ഴ്സു​മാ​ർ കെ​വി​എം ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കു​ത്തി​യി​രു​ന്ന​തോ​ടെ വാ​ഹ​ന ഗ​താ​ഗ​തം ചി​ല ഘ​ട്ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. കെ​വി​എം ആ​ശു​പ​ത്രി സ​മ​രം ഒ​ത്തു​തീ​ർ​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, ക​രാ​ർ നി​യ​മ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​ൻ​എ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ൾ. സ്ഥി​തി​ഗ​തി​ക​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​രെ​ത്തി അ​റി​യി​ച്ച​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​ർ രാ​ത്രി​യോ​ടെ പി​രി​ഞ്ഞു​പോ​യ​ത്. ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ചു​വെ​ങ്കി​ലും ര​ണ്ട് ന​ഴ്സു​മാ​രെ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ലെ ത​ർ​ക്ക​മാ​ണ് സ​മ​രം നീ​ളാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.