തേ​ക്ക​ടി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി
തേ​ക്ക​ടി​യി​ൽ സ​ഞ്ചാ​രി​ക​ളു​ടെ  തി​ര​ക്കേ​റി
Sunday, May 20, 2018 1:30 AM IST
കു​മ​ളി: തേ​ക്ക​ടി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി. വേ​ന​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​വാ​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്കൊ​പ്പം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ തേ​ക്ക​ടി സ​ജീ​വ​മാ​യി.

സ​ഞ്ചാ​രി​ക​ളു​ടെ തേ​ക്ക​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ ത​ടാ​ക​ത്തി​ലെ ബോ​ട്ടിം​ഗി​നാ​യി രാ​വി​ലെ​മു​ത​ൽ​ത​ന്നെ ടി​ക്ക​റ്റ് കൗ​ണ്ട​റി​നു​മു​ന്നി​ൽ നീ​ണ്ട ക്യൂ​വാ​ണു​ള്ള​ത്. ഇ​വി​ടെ​യെ​ത്തു​ന്ന പ​കു​തി​പേ​ർ​ക്കു​പോ​ലും ബോ​ട്ടിം​ഗി​ന് അ​വ​സ​രം ല​ഭി​ക്കാ​റി​ല്ല.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ട്ര​ക്കിം​ഗ്, ച​ങ്ങാ​ട​ത്തി​ൽ യാ​ത്ര തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​ണ്. തേ​ക്ക​ടി ആ​ന​വ​ച്ചാ​ലി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ തി​ര​ക്കു​കൂ​ടി​യ​തോ​ടെ ഏ​റെ​നേ​രം കാ​ത്തു​നി​ന്ന​ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് തേ​ക്ക​ടി​യി​ലേ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ ബ​സ് ല​ഭി​ക്കു​ന്ന​ത്. തേ​ക്ക​ടി ബോ​ട്ട് ലാ​ൻ​ഡിം​ഗി​ൽ​നി​ന്നും തി​രി​കെ പോ​രു​ന്ന​തി​ന്നും ഏ​റെ​നേ​ര​ത്തെ കാ​ത്തി​രി​പ്പ് ആ​വ​ശ്യ​മാ​ണ്.

കു​മ​ളി​യി​ലെ​ത്തി​യാ​ൽ സ​ത്രം, ഗ​വി, കേ​ര​ള​ത്തി​ലേ​യും ത​മി​ഴ്നാ​ട്ടി​ലേ​യും വ്യൂ ​പോ​യി​ന്‍റു​ക​ളി​ലേ​ക്കു​മു​ള്ള ജീ​പ്പ് സ​വാ​രി ല​ഭ്യ​മാ​ണ്. ആ​ന​സ​വാ​രി കേ​ന്ദ്ര​ങ്ങ​ളും ക​ള​രി, ക​ഥ​ക​ളി തിയ​റ്റ​റു​ക​ളി​ലും സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കു​ണ്ട്. പു​തു​താ​യി കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ആ​രം​ഭി​ച്ച റോ​സ് പാ​ർ​ക്കി​ലും ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. തേ​ക്ക​ടി​യി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കു​മ​ളി പ​ഞ്ചാ​യ​ത്ത് പ​ത്തു​മു​റി ക​രി​ക്കു​ഴി​യി​ൽ ഒ​രു​ക്കി​യ ടൂ​റി​സം പാ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

തേ​ക്ക​ടി സ​ന്ദ​ർ​ശി​ക്കു​വാ​ൻ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് കൂ​ടി​യ​തോ​ടെ കു​മ​ളി​യി​ലെ വ്യാ​പാ​ര​മേ​ഖ​ല​യും ഉ​ഷാ​റാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.