ദീപിക ബാലസഖ്യവും സെന്‍റ് ജോസഫ്സും കൈകോർത്തു; റാന്നിയുടെ മനംനിറഞ്ഞു
ദീപിക ബാലസഖ്യവും സെന്‍റ് ജോസഫ്സും കൈകോർത്തു; റാന്നിയുടെ മനംനിറഞ്ഞു
Wednesday, August 22, 2018 1:06 AM IST
റാ​​​ന്നി: പ്ര​​​ള​​​യ​​​ദു​​​രി​​​ത​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ റാ​​​ന്നി​​​യി​​​ൽ ആ​​​ശ്വാ​​​സ​​​വു​​മാ​​യി ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം. ഡി​​​സി​​​എ​​​ൽ പ​​​ത്ത​​​നം​​​തി​​​ട്ട പ്ര​​​വി​​​ശ്യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ലി​​​ന്‍റെ​​​യും കു​​​ന്നും​​​ഭാ​​​ഗം സെ​​​ന്‍റ് ജോ​​​സ​​​ഫ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ റോ​​​സ്മി​​​ൻ എ​​​സ്എ​​​ബി​​​എ​​​സി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ലു​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളാ​​​ണു റാ​​​ന്നി താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ച്ച് ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ കെ.​​​വി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. എം​​​എ​​​ൽ​​​എ രാ​​​ജു ഏ​​​ബ്ര​​​ഹാം സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

കു​​​ന്നും​​​ഭാ​​​ഗം സെ​​​ന്‍റ്ജോ​​​സ​​​ഫ് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലും അ​​​ധ്യാ​​​പ​​​ക​​​രും ഡി​​​സി​​​എ​​​ൽ കു​​​ട്ടി​​​ക​​​ളും വ​​​ർ​​​ഗീ​​​സ് കൊ​​​ച്ചു​​​കു​​​ന്നേ​​​ലും ചേ​​​ർ​​​ന്നാ​​​ണു നാ​​​ലു​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യ്ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​വും വ​​​സ്ത്ര​​​വും സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്.

തൊ​​​ടു​​​പു​​​ഴ, പൈ​​​ങ്ങോ​​​ട്ടൂ​​​ർ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച വ​​​സ്ത്ര​​​ങ്ങ​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും ഉ​​​റു​​​ന്പ​​​ൻ​​​മൂ​​​ഴി ഇ​​​ട​​​വ​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ക്യാ​​​ന്പു​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി.

ഡി​​​സി​​​എ​​​ൽ-​​​ഡി​​​എ​​​ഫ്സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, ഡി​​​എ​​​ഫ്സി സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​നോ പു​​​ന്ന​​​മ​​​റ്റം, ദീ​​​പി​​​ക ഓ​​​ൺ​​​ലൈ​​​ൻ സ​​​ബ് എ​​​ഡി​​​റ്റ​​​ർ മാ​​​ക്സി​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ഹാ​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.