ആ​​​ർ​​​മി​​​യി​​​ൽ എ​​​ൻ​​​സി​​​സി സ്പെ​​​ഷ​​​ൽ എ​​​ൻ​​​ട്രി
ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ എ​​​ൻ​​​സി​​​സി സ്പെ​​​ഷ​​​ൽ എ​​​ൻ​​​ട്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ വ​​​നി​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​ണ് അ​​​വ​​​സ​​​രം. യു​​​ദ്ധ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ/ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. എ​​​ൻ​​​സി​​​സി പു​​​രു​​​ഷ​​​ൻ​​​മാ​​​ർ -50, വ​​​നി​​​ത​​​ക​​​ൾ -4 (ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ആ​​​ശ്രി​​​ത നി​​​യ​​​മ​​​ന​​​ത്തി​​​ന് നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം സീ​​​റ്റ് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ട്.

ആശ്രിതനിയമനം- ഫെബ്രുവരി 15.
യോ​​​ഗ്യ​​​ത- മൊ​​​ത്തം അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം/ ത​​​ത്തു​​​ല്യം അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. നി​​​ർ​​​ദി​​​ഷ്ട സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​വ​​​ർ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. എ​​​ൻ​​​സി​​​സി​​​യു​​​ടെ സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ വിം​​​ഗി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രി​​​ക്ക​​​ണം. സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ബി ​​​ഗ്രേ​​​ഡെ​​​ങ്കി​​​ലും ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം. യു​​​ദ്ധ​​​മേ​​​ഖ​​​ല​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടേ​​​യോ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടേ​​​യോ ആ​​​ശ്രി​​​ത​​​ർ​​​ക്ക് അ​​​ന്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ​​​യു​​​ള്ള ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. എ​​​ൻ​​​സി​​​സി സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​വ​​​ർ​​​ക്കു ബാ​​​ധ​​​ക​​​മ​​​ല്ല.
പ്രാ​​​യം- 19- 25 വ​​​രെ.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത- ഉ​​​യ​​​രം 157.5 സെ​​​മീ. വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 152 സെ​​​മീ. ഉ​​​യ​​​ര​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ തൂ​​​ക്കം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. വ​​​നി​​​ത​​​ക​​​ൾ​​​ക്ക് 42 കി​​​ലോ​​​ഗ്രാം തൂ​​​ക്കം. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​യ​​​ര​​​ത്തി​​​ൽ ര​​​ണ്ടു സെ​​​ന്‍റീ​​​മീ​​​റ്റ​​​ർ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. കാ​​​ഴ്ച- ഡി​​​സ്റ്റ​​​ന്‍റ് വി​​​ഷ​​​ൻ Better Eye 6/6. Worse Eye 6/18. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ 15 മി​​​നി​​​ട്ടി​​​ൽ 2.4 കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ട്ടം, പു​​​ഷ്അ​​​പ് 13, സി​​​റ്റ് അ​​​പ്- 25, ചി​​​ൻ​​​അ​​​പ്- 6, റോ​​​പ് ക്ലൈ​​​ന്പിം​​​ഗ്- 3.4 മീ​​​റ്റ​​​ർ എ​​​ന്നി​​​വ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം- അ​​​പേ​​​ക്ഷാ ഫോം ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ജ്ഞാ​​​പ​​​നംwww.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത സ്ഥ​​​ല​​​ത്ത് പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ ഒ​​​ട്ടി​​​ച്ച് ഒ​​​പ്പും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി യോ​​​ഗ്യ​​​ത​​​ക​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു സ​​​ഹി​​​തം അ​​​താ​​​ത് എ​​​ൻ​​​സി​​​സി ബ​​​റ്റാ​​​ലി​​​യ​​​നു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.