ആസിഫിന്‍റെ കാറ്റ്: ട്രെയിലർ എത്തി
Sunday, August 6, 2017 11:47 PM IST
ആസിഫ് അലിയെ നായകനാക്കി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാറ്റിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് തന്നെയാണ് ട്രെയിലർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആസിഫിനൊപ്പം മുരളി ഗോപിയും വരലക്ഷ്മി ശരത്കുമാറും മാനസ രാധാകൃഷ്ണനും ട്രെയിലറിൽ എത്തുന്നു.

അനന്ത പദ്മനാഭന്‍റേതാണ് കഥ. പദ്മരാജന്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് അലി വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. നുഹുകണ്ണ് എന്നാണ് ആസിഫ് അലിയുടെ കഥാപാത്രത്തിന്‍റെ പേര്. ചെല്ലപ്പനായാണ് മുരളി ഗോപി വേഷമിടുന്നത്. വരലക്ഷ്മി ശരത് കുമാർ ആണ് ചിത്രത്തിലെ നായിക. ഉമ്മുക്കുൽസു എന്ന കഥാപാത്രമായി യുവനടി മാനസ രാധാകൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ചിത്രത്തിലെ ഏതാനും ഗാനങ്ങൾ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ദീപക് ദേവ് ഈണംപകരുന്നു. കർമയുഗ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.