പ്രണയകഥയുമായി "മെല്ലെ'; ട്രെയിലർ എത്തി
Friday, August 11, 2017 6:01 AM IST
നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മെല്ലെ'യുടെ ട്രെയിലർ പുറത്തിറക്കി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമിത് ചക്കാലക്കലും തനൂജ കാർത്തിക്കുമാണ് എത്തുന്നത്.

ഇരുവർക്കുമൊപ്പം ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവരാണ് മെല്ലെയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് വിജയ് ജേക്കബ് ഈണം പകർന്നിരിക്കുന്നു.
ത്രിയേക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.