"പുള്ളിക്കാരൻ സ്റ്റാറാ'യിലെ അടിപൊളി ഗാനമെത്തി
Sunday, August 13, 2017 12:18 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ശ്യാം​ധ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ​' എ​ന്ന ചി​ത്ര​ത്തി​ലെ ആദ്യഗാനമെത്തി. ടപ്പ് ടപ്പ് എന്നു തുടങ്ങുന്ന അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്. സന്തോഷ് വർമയുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണംപകരുന്നു. സ്കൂൾ കുട്ടികളുടെ കിടിലൻ നൃത്തരംഗങ്ങൾ അണിയിച്ചൊരുക്കിയ ഗാനത്തിൽ മമ്മൂട്ടിയും എത്തുന്നു.

കെ.​രാ​ജ​കു​മാ​ര​ൻ എ​ന്ന ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ഇ​ന്ന​സെ​ന്‍റ്, ആ​ശാ ശ​ര​ത്ത്, ദി​ലീ​ഷ് പോ​ത്ത​ൻ, ദീ​പ്തി സ​തി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യ്ക്കു വേ​ണ്ടി ബി. ​രാ​കേ​ഷ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ര​തീ​ഷ് ര​വി​യാ​ണ്. വി​നോ​ദ് ഇ​ല്ലം​പ​ള്ളി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.