"കാതലടാ...' വിവേകത്തിലെ പ്രണയഗാനമെത്തി
Saturday, August 19, 2017 8:40 AM IST
തല അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിലെ മനോഹരമായ പ്രണയഗാനമെത്തി. "കാതലടാ..' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ടീസറാണ് എത്തിയിരിക്കുന്നത്. തലയ്ക്കൊപ്പം നായിക കാജൽ അഗർവാളാണ് ഗാനത്തിലെത്തുന്നത്. വൈരമുത്തുവിന്‍റെ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പ്രദീപ് കുമാർ, സാഷ തിരുപ്പതി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വീരം, വേതാളം എന്നീ ചിത്രങ്ങൾക്കു ശേഷം തലയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന വിവേകത്തില്‍ ഇന്‍റര്‍പോള്‍ ഓഫീസറായാണ് അജിത്ത് എത്തുന്നത്. സിനിമയ്ക്കു മൂന്നു ഭാഗങ്ങളുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.