മാസ്, ക്ലാസ് വിജയ്..! തരംഗമായി മെർസൽ ടീസർ
Friday, September 22, 2017 3:38 AM IST
ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രം മെർസലിന്‍റെ ടീസറിന് വൻ വരവേല്പ്പ്. പുറത്തിറങ്ങി ഒരുദിവസം പിന്നിടുന്നതിനു മുമ്പുതന്നെ ടീസർ ഒരുകോടിയിലേറെപ്പേരാണ് കണ്ടത്. നിലവിൽ യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ഒരു മിനിറ്റും 15 സെക്കൻഡും ദൈർഘ്യമുളള ടീസർ ഇളയദളപതിയുടെ തകർപ്പൻ ആക്‌ഷനും ഗാനരംഗങ്ങളും കോർത്തിണക്കിയതാണ്. അതേസമയം, ചിത്രത്തിലെ നായികമാരിൽ ആരും ടീസറിൽ ഇല്ല.

അറ്റ്‌ലിയാണ് മെർസലിന്‍റെ സംവിധായകൻ. അറ്റ്‌ലിയുടെ പിറന്നാളിനോടുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. എ.ആർ. റഹ്‌മാനാണ് സംഗീതം. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഒക്ടോബര്‍ 18ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തിയേറ്ററുകളിലെത്തിക്കും.