"താ തെയ്യം..' പയ്യന്മാരുടെ സോംഗ് മേക്കിംഗ് വീഡിയോ
Monday, October 16, 2017 4:09 AM IST
യുവതാരങ്ങളെ അണിനിരത്തി രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യന്മാരിലെ പുതിയ ഗാനം പുറത്തിറങ്ങി. "താ തെയ്യം..' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് യൂട്യൂബിലെത്തിയത്. വിനീത് ശ്രീനിവാസനൊപ്പം നജീം അർഷാദ്, സൗമ്യ തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ, ശശീന്ദ്രൻ പയ്യോളി എന്നിവരുടെ വരികൾക്ക സന്തോഷ് വർമ, വിശാൽ അരുൺറാം എന്നിവർ ചേർന്ന് സംഗീതം പകരുന്നു.

അജു വര്‍ഗീസ്, ദീപക് പറമ്പോൾ, സുധി കോപ്പ, ഭഗത് മാനുവല്‍, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന പയ്യന്മാര്‍. പുതുമുഖം ലിമയാണ് ചിത്രത്തിലെ നായികയാകുന്നത്. വി. ദിലീപിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. റെജിമോന്‍ കപ്പപ്പറമ്പില്‍ ആണ് ചിത്രം നിർമിക്കുന്നത്.