രഹസ്യങ്ങൾ ഒളിപ്പിച്ച് "ജി.ബി 25' എത്തുന്നു.
Monday, October 16, 2017 4:33 AM IST
നിഗൂഢതയൊളിപ്പിച്ച വീടുകളെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്ന നാലു മാധ്യമവിദ്യാർഥികളുടെ കഥ പറയുന്ന "ജി.ബി 25' എന്ന ഹ്രസ്വചിത്രം ഈമാസം 20നു ഓൺലൈൻ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ടീസർ നേരത്തെ വൈറലായിരുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സൗരഭ് സെർജിയാണ്.

ചിത്രത്തിന്‍റെ ഛായാഗ്രഹണവും ചിത്രസംയോജനവും അജ്മൽ സാബു നിർവഹിക്കുന്നു. ജാക്ക്, ഫെബിൻ എന്നിവരുടേതാണ് സംഗീതം. സൽമാൻ, നിഖിൽ സാക്ക്, റൂബൻ, തരുൺ, ഫിറാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.