ഹൊറർ ത്രില്ലർ "ജി.ബി 25' യൂട്യൂബിൽ തരംഗമാകുന്നു
Wednesday, October 25, 2017 12:31 AM IST
നിഗൂഢതയൊളിപ്പിച്ച വീടുകളെക്കുറിച്ച് ഡോക്യുമെന്‍ററി തയാറാക്കുന്ന നാലു മീഡിയ വിദ്യാർഥികളുടെ കഥ പറയുന്ന ജി.ബി 25 എന്ന ഹൊറർ ത്രില്ലർ ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു. 11 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം യൂട്യൂബിലെ ടോപ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരുന്നു. നവാഗതനായ സൗരഭ് സെർജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വ്യത്യസ്തത നിറഞ്ഞ മേക്കിംഗ് ആണ് ചിത്രത്തെ ഇതേനിരയിലുള്ള മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും വേറിട്ട് നിറുത്തുന്നത്. മികച്ച പശ്ചാത്തലസംഗീതവും വിഎഫ്എക്സും ചിത്രത്തിന്‍റെ സവിശേഷതയാണ്. ജാക്ക് - ഫെബിൻ കൂട്ടുകെട്ടാണ് സംഗീതമൊരുക്കിയത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും ചിത്രസംയോജനവും അജ്മൽ സാബു നിർവഹിക്കുന്നു. സൽമാൻ, നിഖിൽ സാക്ക്, റൂബൻ, തരുൺ, ഫിറാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ന്യൂലയിൻ മൂവീസിന്‍റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.