"മേലേ മാനത്ത്..'- ചക്കരമാവിൻ കൊമ്പത്തെ പുതിയ ഗാനം
Monday, November 6, 2017 8:36 AM IST
ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്ത പുതിയ ചിത്രമായ ചക്കരമാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. "മേലേ മാനത്ത്" എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശുഭയാണ്. ടോണി ചിറ്റേട്ടുകളത്തിന്‍റെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്. ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്‍റെയും ചിറയിൽ ഫിലിംസിന്‍റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് 'ചക്കരമാവിൻ കൊമ്പത്ത്' നിർമിച്ചിരിക്കുന്നത്.