വേറിട്ട കഥയുമായി "കല്യാണ തേന്‍നിലാ'
Saturday, December 9, 2017 11:21 PM IST
നാട്ടുകാഴ്ചകളുടെ പശ്ചാത്തലത്തിലൊരുക്കിയ "കല്യാണ തേന്‍നിലാ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ദുരൂഹതകളും, അടിച്ചേല്‍പ്പിക്കുന്ന ആശയങ്ങളുമില്ലാതെ, തീവ്രപ്രണയത്തിന്‍റെ വേദനയും തീവ്രാനുരാഗത്തിന്‍റെ ആഘോഷങ്ങളുമില്ലാതെ യഥാര്‍ഥ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയാണ്‌ ഈ ചെറുചിത്രം.

ഒരു ചെറുപ്പക്കാരന്‍റെ കുടുംബവും അവന്‍റെ സ്വപ്‌നങ്ങളുമാണ്‌ "കല്യാണ തേന്‍നിലാ'യുടെ പ്രമേയം. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണകുമാർ മേനോനാണ്. ഡേവിസ് കുര്യാക്കോസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. നായകകഥാപാത്രമായ ലതികേഷിനെ അവതരിപ്പിക്കുന്നത്‌ ശിവകുമാര്‍ നായരാണ്‌. ബിമല്‍ എസ്‌. പാറയില്‍, കണ്ണന്‍, പത്മ മേനോന്‍, നീതു സി. വള്ളിക്കാടന്‍ തുടങ്ങിയവരാണ്‌ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.