‘ഈട’ ഇങ്ങനെയാണ്; കിടിലൻ ട്രെയിലര്‍
Monday, December 11, 2017 5:12 AM IST
പ്രമുഖ ചിത്രസംയോജകനായ ബി. അജിത് കുമാര്‍ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ഈടയുടെ ട്രെയിലർ പുറത്തിറങ്ങി. ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിന്‍റെ ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്താണ്.

മൈസൂരുവിന്‍റെയും ഉത്തര മലബാറിന്‍റെയും പശ്ചാത്തലത്തില്‍ പറയുന്ന പ്രണയകഥയാണ് ഈട. യുവനടൻ ഷെയ്ൻ നിഗമാണ് ചിത്രത്തിൽ നായകൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് നായിക. സുരഭി ലക്ഷ്മി, അലന്‍സിയര്‍, പി.ബാലചന്ദ്രന്‍, സുജിത്ത് ശങ്കര്‍, മണികണ്ഠൻ ആചാരി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജോണ്‍ പി.വര്‍ക്കിയും ചന്ദ്രനുമാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഡെല്‍റ്റ സ്റ്റുഡിയോയ്ക്കു വേണ്ടി കളക്ടീവ് ഫേസിന്‍റെ ബാനറില്‍ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്‍റെ നിര്‍മാണം ശര്‍മിള രാജയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.