ഞെ​ട്ടി​ക്കു​ന്ന മേ​ക്ക് ഓ​വ​റി​ൽ മോ​ഹ​ൻ​ലാ​ൽ; ഒ​ടി​യന്‍റെ ടീ​സ​ർ എ​ത്തി
Wednesday, December 13, 2017 1:24 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം ഒ​ടി​യ​ന്‍റെ ടീ​സ​ർ പു​റ​ത്തിറങ്ങി. മോ​ഹ​ൻ​ലാ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീസർ പു​റ​ത്തുവി​ട്ട​ത്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്രമായ ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ യൗ​വ​ന രൂ​പ​ത്തി​ലാ​ണ് 1. 44 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ യൗ​വ​ന രൂ​പം കൈ​വ​രി​ക്കു​വാ​നാ​യി അ​തി​ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​തി​നെ​ട്ട് കി​ലോ ശ​രീ​രഭാ​ര​മാ​ണ് മോഹൻലാൽ കു​റ​ച്ച​ത്. ഫ്രാ​ൻ​സി​ൽ നി​ന്നു​ള്ള ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രും അ​ട​ങ്ങി​യ മു​പ്പ​ത് അം​ഗ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​തി​ന്‍റെ ഒ​രു ഫോ​ട്ടോ പോ​ലും പു​റ​ത്തു വി​ട്ടി​ട്ടു​മി​ല്ല. ദി​വ​സേ​ന ആ​റു മ​ണി​ക്കൂ​റാ​യി​രു​ന്നു പ​രി​ശീ​ല​നം.

ജ​നു​വ​രി ആ​ദ്യം ഒ​ടി​യ​ന്‍റെ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കും. മു​ന്പ് ചി​ത്ര​ത്തി​ന്‍റെ തേ​ങ്കു​റി​ശി​യി​ലെ വി​ശേ​ഷ​ങ്ങ​ളു​മാ​യി മോ​ഹ​ൻ​ലാ​ൽ നേ​രി​ട്ടെ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല കാ​ഷാ​യ വേ​ഷം ധ​രി​ച്ച് കാ​ശി​യി​ൽ നി​ന്നു​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​രു​ന്നു.

ഒ​ടി​യ​നി​ൽ യു​വാ​വാ​യ മാ​ണി​ക്യ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ മു​ത​ൽ അ​റു​പ​ത് വ​യ​സു​വ​രെ​യു​ള്ള മാ​ണി​ക്യ​നെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ നാ​യി​കാ വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം പ്ര​കാ​ശ് രാ​ജ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ദേ​ശി​യ പു​ര​സ്കാ​ര ജേ​താ​വ് ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ഷാ​ജി കു​മാ​റാ​ണ്. പീ​റ്റ​ർ ഹെ​യ്നാ​ണ് സം​ഘട്ടന സം​വി​ധാ​നം. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ഒ​ടി​യ​ൻ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.