ദി​വാ​ൻ​ജി മൂ​ല ഗ്രാൻ​ഡ് പ്രിക്സ്: ട്രെയിലർ എത്തി
Sunday, December 24, 2017 8:52 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി അ​നി​ൽ രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ദി​വാ​ൻ​ജി​മൂ​ല ഗ്രാ​ൻ​ഡ് പ്രി​ക്സിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

പ്ര​ശാ​ന്ത് നാ​യ​രാ​ണ് ചിത്രത്തിന്‍റെ തി​ര​ക്ക​ഥ ഒരുക്കിയിരി​ക്കു​ന്ന​ത്. നൈ​ല ഉ​ഷയാണ് നാ​യി​ക​. സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, കേ​ത​കി നാ​രാ​യ​ണ​ൻ, രാ​ജീ​വ് പി​ള്ള, വി​നാ​യ​ക​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിക്കുന്നത്. തൃ​ശൂ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ൻ. ചി​ത്രം ജ​നു​വ​രി അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.