ചാക്കോച്ചന്‍റെ "ശിക്കാരി ശംഭു'വിലെ മഴഗാനമെത്തി
Thursday, December 28, 2017 10:40 AM IST
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമായ 'ശിക്കാരി ശംഭു'വിലെ ആദ്യ ഗാനം റിലീസ് ചെയ്തു. "മഴ" എന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും രോഷ്‌നി സുരേഷുമാണ്. സന്തോഷ് വർമയുടെ വരികൾക്ക് ശ്രീജിത് ഇടവന സംഗീതം പകരുന്നു.

കോമഡി എന്‍റർടെയ്നറായ "ശിക്കാരി ശംഭു'വിൽ കുഞ്ചാക്കോ ബോബനൊപ്പം ശിവദ, വിഷ്ണു ഉണ്ണികൃഷ്ണൻ, അൽഫോൻസാ, ഹരീഷ്, ധർമജൻ ബോള്‍ഗാട്ടി, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് 'ശിക്കാരി ശംഭു' നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.