മേടക്കാറ്റ്.... "കല വിപ്ലവം പ്രണയ'ത്തിലെ ആദ്യഗാനം
Sunday, December 31, 2017 12:54 AM IST
നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്ത "കല വിപ്ലവം പ്രണയം' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. "മേടക്കാറ്റ്" എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് യൂട്യൂബിലെത്തിയത്. വിജയ് യേശുദാസും ശ്വേത മോഹനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീജിത്ത് അച്യുതൻ നായരുടെ വരികൾക്ക് നവാഗതനായ അതുൽ ആനന്ദ് ഈണം പകരുന്നു.

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247,
അൻസൻ പോൾ, ഗായത്രി സുരേഷ് എന്നിവരാണ് "കല വിപ്ലവം പ്രണയം'ത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സൈജു കുറുപ്പ്, ബിജുക്കുട്ടൻ, നിരഞ്ജന അനൂപ്, വിനീത് വിശ്വം, തനൂജ കാർത്തിക് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. ദിർഹം ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. റോയ് സെബാസ്റ്റ്യനാണ് 'കല വിപ്ലവം പ്രണയം' നിർമിച്ചിരിക്കുന്നത്.