ചിന്തകൾ ബാക്കിവച്ച് "ശിഷ്ടം'
Thursday, January 4, 2018 12:09 PM IST
കഥയിലും അവതരണത്തിലും പുതുമ സമ്മാനിച്ച് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ് ശിഷ്ടം എന്ന ഹ്രസ്വചിത്രം. സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തെ വ്യത്യസ്തമായ രീതിയിലൂടെ സമീപിക്കുകയാണ് ചിത്രത്തിൽ. പുതുവർഷദിനത്തിൽ യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകംതന്നെ പതിനായിരത്തിലധികം കാണികളുണ്ട്.

മാധ്യമപ്രവർത്തകനായ ആൽബിൻ രാജ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മാധ്യമ വിദ്യാർഥിയായ നെബുലയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . വിഷ്ണുദാസ് ഛായാഗ്രഹണവും അജിത് ജോസഫ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വിഷ്ണു, ഉജ്ജ്വൽ, അമൽ ദേവ് ,മേഘ്ന അഞ്ജലി ,അനീറ്റ, റൈയ്സൺ എന്നിവരും ചിത്രത്തിന്‍റെ പിന്നണിയിൽ ഉണ്ട്. ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.