കലോത്സവവേദിയിൽ നിന്ന് പൂമരത്തിലെ മനോഹരഗാനം
Thursday, March 22, 2018 7:29 PM IST
തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന കാളിദാസ് ജയറാം ചിത്രം പൂമരത്തിലെ പുതിയ ഗാനം പുറത്തിറക്കി. മൃദുമന്ദഹാസം എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ചിത്ര ആണ്. അറയ്ക്കൽ നന്ദകുമാറാണ് വരികളെഴുതി ഈണംപകർന്നിരിക്കുന്നത്.

കാളിദാസ് ജയറാം ആദ്യമായി മലയാളത്തിൽ നായകനായ പൂമരം സംവിധാനം ചെയ്തത് എബ്രിഡ് ഷൈൻ ആണ്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ മൂന്നു ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.