വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ആ​ഭാ​സ​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Monday, April 2, 2018 11:16 AM IST
കാ​ലി​ക പ്ര​സ​ക്തി​യു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ളെ തു​റ​ന്നു കാ​ട്ടു​ന്ന ആ​ഭാ​സ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു വി​ട്ടു. ക​ള​ക്ടീ​വ് ഫേ​സ് വ​ണ്ണി​നു വേ​ണ്ടി രാ​ജീ​വ് ര​വി​യും സ്പെ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സ​ഞ്ജു ഉ​ണ്ണി​ത്താ​നും നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജൂ​ബി​ത് ന​മ്രാ​ഡ​ത്താ​ണ്.

സ​ദാ​ചാ​ര പോ​ലീ​സ്, ക​ള്ള​പ്പ​ണം, ട്രാ​ൻ​സ്ജ​ൻ​ഡ​ർ, ബീ​ഫ് കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ തു​റ​ന്നു കാ​ട്ടു​ന്ന ചി​ത്ര​ത്തി​നൊ​പ്പം ആ​ദ്യം മു​ത​ലെ വി​വാ​ദ​വും പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു.

സെ​ൻ​സ​റിം​ഗി​നു ശേ​ഷം ആ​ദ്യം എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി​രു​ന്ന ഈ ​സി​നി​മ​യ്ക്കു ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് നീ​ണ്ട നി​യ​മ പോ​ര​ത്തി​നൊ​ടു​വി​ൽ ഡ​ൽ​ഹി ട്രൈ​ബ്യൂ​ണ​ലാ​ണ് ചി​ത്ര​ത്തി​ന് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​വാ​ൻ വി​ധി​ച്ച​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, റീ​മ ക​ല്ലി​ങ്ക​ൽ, ഇ​ന്ദ്ര​ൻ​സ്, മാ​മു​ക്കോ​യ, അ​ല​ൻ​സി​യ​ർ, ശീ​ത​ൾ ശ്യാം ​എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഉൗ​രാ​ളി ബാ​ൻ​ഡ് ആ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.