വിനീതിന്‍റെ ഒരു സിനിമാക്കാരൻ; ടീസർ എത്തി
Saturday, May 27, 2017 8:41 PM IST
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു സിനിമാക്കാന്‍റെ ടീസർ പുറത്തിറങ്ങി. 31 സെക്കൻഡ് മാത്രമുള്ള ടീസറിൽ വിനീത് ശ്രീനിവാസനാണുള്ളത്.

സിനിമാമോഹിയായ ഒരു ചെറുപ്പക്കാരന്‍റെ കഥപറയുന്ന ചിത്രത്തിൽ ആൽബി എന്ന കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. കാമുകി സേറയായി രജീഷ വിജയനുമെത്തുന്നു. ലാൽ, വിജയ് ബാബു, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമ്മൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കലിംഗ ശശി, ചാലി പാലാ, ജാഫർ ഇടുക്കി, അബു സലിം, കോട്ടയം പ്രദീപ്, നോബി, സുധീഷ്, സോഹൻലാൽ, ശ്രീകാന്ത് മുരളി, ശംഭു, മുരുകൻ, ടോമി, അനുശ്രീ, ജെന്നിഫർ, രശ്മി ബോബൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ഒപ്പസ് പെന്‍റായുടെ ബാനറിൽ തോമസ് പണിക്കറാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.