"എല്ലാം ഓക്കേ ആക്കാം.'- ഒരായിരം കിനാക്കളിലെ ഗാനമെത്തി
Thursday, April 5, 2018 2:20 PM IST
ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന "ഒരായിരം കിനാക്കളാൽ' എന്ന ചിത്രത്തിലെ "എല്ലാം ഓക്കേ ആക്കാം" ഗാനം റിലീസ് ചെയ്തു. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് നവാഗതനായ അശ്വിൻ റാം സംഗീതം നൽകിയിരിക്കുന്നു.

കോമഡി ഫാമിലി എന്‍റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, സായി കുമാർ, ഷാജോൺ, ശാരു പി. വര്‍ഗീസ്, നിർമൽ പാലാഴി, സാക്ഷി അഗർവാൾ എന്നിവരും അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമോദ് മോഹൻ, കിരൺ വർമ്മ, ഋഷികേശ് മുണ്ടാണി എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാറും ചിത്രസംയോജനം മൻസൂർ മുത്തൂറ്റിയും നിർവഹിച്ചിരിക്കുന്നു. രഞ്ജിത്ത് മേലേപ്പാട്‌, സച്ചിൻ വാര്യർ, അശ്വിൻ റാം എന്നിവരാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ബിജിബാലിന്‍റേതാണ് പശ്ചാത്തല സംഗീതം. രഞ്ജി പണിക്കർ, ജോസ്‌മോൻ സൈമൺ, ബ്രിജീഷ് മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.