ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത് ബി​ടെ​ക്കി​ലെ മ​നോ​ഹ​ര ഗാ​നം
Sunday, May 6, 2018 4:13 PM IST
ആ​സി​ഫ് അ​ലി, അ​പ​ർ​ണ ബാ​ല​മു​ര​ളി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മൃ​ദു​ൽ നാ​യ​ർ സം​വി​ധാ​നം ചെ​യ്ത ബി ​ടെ​ക്കി​ലെ പ​ക​ലു​ക​ൾ പാ​ഞ്ഞേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​ർ, വി​ന​യ് ഗോ​വി​ന്ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​ത് രാ​ഹു​ൽ രാ​ജ് ആ​ണ്.

രാ​ഹു​ൽ രാ​ജ്, ജാ​സി ഗി​ഫ്റ്റ്, ജ്യോ​ത്സ​ന, കാ​വ്യ അ​ജി​ത്ത് എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബാം​ഗുളൂ​രുവിൽ കോ​ള​ജ് പ​ഠ​ന​ത്തി​നെ​ത്തി​യ ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

അ​നൂ​പ് മേ​നോ​ൻ, അ​ജു വ​ർ​ഗീ​സ്, സൈ​ജു കു​റു​പ്പ്, ശ്രീ​നാ​ഥ് ഭാ​സി, അ​ല​ൻ​സി​യ​ർ, ജാ​ഫ​ർ ഇ​ടു​ക്കി, നി​ര​ഞ്ജ​ന അ​നൂ​പ്, നീ​ന കു​റു​പ്പ് എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.