ത്രില്ലടിപ്പിക്കാൻ മഹേഷ് ബാബു; സ്പൈഡറിന്‍റെ ടീസർ എത്തി
Friday, June 2, 2017 3:43 AM IST
തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സ്‌പൈഡറിന്‍റെ ടീസർ പുറത്തിറങ്ങി. മഹേഷ് ബാബുവിനൊപ്പം ഒരു റോബോട്ട് ചിലന്തിയും 1.14 മിനിറ്റ് ദൈർഘ്യമുള്ള ടീസറിലെത്തുന്നുണ്ട്. ചിത്രം ഒരു സ്‌പൈ ത്രില്ലറാണെന്നതിന്‍റെ സൂചനകൾ നല്കുന്നതാണ് ടീസർ.

മഹേഷ് ബാബുവിന്‍റെ കരിയറിലെ തന്നെ വലിയ സിനിമകളിലൊന്നായിരിക്കും സ്പൈഡറെന്നാണ് സൂചന. തെലുങ്കിലും തമിഴിലുമായിരിക്കും ചിത്രം പുറത്തിറക്കുക. പുലിമുരുകനിലെ കിടിലൻ സംഘട്ടനരംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്‌നാണ് സ്‌പൈഡറിലെ ആക്ഷൻ കൊറിയോഗ്രാഫർ. ഹാരിസ് ജയരാജാണ് സിനിമയുടെ സംഗീത സംവിധായകൻ. എസ്.ജെ.സൂര്യ വില്ലനായെത്തുന്നു. ഭരത്, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. സെപ്റ്റംബറിൽ ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.