മ​ഞ്ഞു മ​ല​ക​ൾ​ക്കു ന​ടു​വി​ൽ തീ​പ​ന്തം കൈ​യ്യി​ലേ​ന്തി പൃ​ഥ്വി; ന​യ​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Sunday, May 13, 2018 10:18 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി എ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം ന​യ​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ന​ക്ഷ​ത്ര​ങ്ങ​ൾ നി​റ​ഞ്ഞ ആ​കാ​ശ​ത്തി​നു ചു​വ​ട്ടി​ലെ മ​ഞ്ഞു​മ​ല​യി​ൽ പൃ​ഥ്വി​രാ​ജ് കൈ​യ്യി​ൽ തീ​പ​ന്ത​മേ​ന്തി നി​ൽ​ക്കു​ന്ന​താ​ണ് മോ​ഷ​ൻ​പോ​സ്റ്റ​റി​ലു​ള്ള​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് സോ​ണി പി​ക്ച്ചേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

100 ഡേ​യ്സ് ഓ​ഫ് ല​വ് എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജെ​നൂ​സ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഷാ​ൻ റ​ഹ്മാ​ൻ ആ​ണ് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. നി​ത്യാ മേ​നോ​ൻ, പാ​ർ​വ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.