"തൊണ്ടിമുതലും ദൃക്സാക്ഷിയും' ടീസറെത്തി
Friday, June 2, 2017 3:47 AM IST
മഹേഷിന്‍റെ പ്രതികാരത്തിനു ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നായകൻ‌ ഫഹദ് ഫാസിലാണ് ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ ഫഹദും സുരാജ് വെഞ്ഞാറമൂടുമാണ് എത്തുന്നത്. വൈക്കത്തഷ്ടമിയും ടീസറിൽ പരാമർശിക്കുന്നുണ്ട്.

സജീവ് പാഴൂരാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതം. സംവിധായകനായ രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൗബിൻ, അലൻസിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഉർവശി തീയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്നു നിർമിക്കുന്ന ചിത്രം ഈദ് റിലീസായി എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.