എ​ന്നും ചി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ബി​ജി​പാ​ലി​ന്‍റെ പി​റ​ന്നാ​ൾ സ​മ്മാ​നം
Friday, June 8, 2018 1:18 PM IST
മ​ധു​ര​മേ​റി​യ നി​ര​വ​ധി ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച് പ​റ​ന്ന​ക​ന്ന ന​ല്ല പാ​തി​യു​ടെ പി​റ​ന്നാ​ൾ ദി​നം ത​നി​ക്ക് എ​ത്ര​മാ​ത്രം വി​ല​പ്പെ​ട്ട​താ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​പാ​ൽ. പ്രി​യ പ​ത്നി ശാ​ന്തി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ അ​വ​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ച മ​നോ​ഹ​ര വീ​ഡി​യോ സം​ഗീ​ത​ത്തി​ൽ കൂ​ടി അ​വ​രോ​ടു​ള്ള ത​ന്‍റെ സ്നേ​ഹം ക​ന​ലാ​യി മ​ന​സി​ൽ ജ്വ​ലി​ക്കു​ക​യാ​ണെ​ന്നും കൂ​ടി തെ​ളി​യിച്ചിരിക്കുന്നു അ​ദ്ദേ​ഹം.

കാലമെത്ര കഴിഞ്ഞാലും മറവിയെന്ന കറുത്ത രൂപത്തിന് തന്‍റെ സ്നേഹത്തെ മൂടാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം തയാറാക്കിയ ഈ വീഡിയോ ഗാനത്തിൽ "എ​ന്നും ചി​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടിയായാണ് ശാന്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ബി​ജി​പാ​ൽ ത​ന്നെ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സൗ​മ്യ രാ​മ​കൃ​ഷ്ണ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.