മാലാഖയെപ്പോലെ ജാൻവി; ധ​ട​ക്കിന്‍റെ ട്രെയിലർ എത്തി
Thursday, June 14, 2018 10:03 AM IST
ബോ​ളി​വു​ഡി​ലെ മു​ൻ​കാ​ല സു​ന്ദ​രി ആ​യി​രു​ന്ന ശ്രീ​ദേ​വി​യു​ടെ മ​ക​ൾ ജാ​ൻ​വി ക​പൂ​റി​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ ട്രെ​യിലർ ഇ​റ​ങ്ങി. ശ​ശാ​ങ്ക് ഖൈ​ത്താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ധ​ട​ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജാ​ൻ​വി ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

കു​റ​ച്ചു​കാ​ല​മാ​യി ജാ​ൻ​വി​യു​ടെ അ​ര​ങ്ങേ​റ്റ​വും അ​ര​ങ്ങേ​റ്റ ചി​ത്ര​വും ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​ഷാ​ൻ ഖ​ട്ട​ർ ആ​ണ് ജാ​ൻ​വി​യു​ടെ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സു​ന്ദ​ര​ൻ ഷാ​ഹി​ദ് ക​പൂ​റി​ന്‍റെ അ​ർ​ധ സ​ഹോ​ദ​ര​നാ​ണ് ഇ​ഷാ​ൻ ഖ​ട്ട​ർ.

ഗ്ലാ​മ​ർ വേ​ഷ​ത്തി​ലാ​ണ് ജാ​ൻ​വി പു​തി​യ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ശ്രീ​ദേ​വി​യെ ഓ​ർ​മി​പ്പി​ക്കു​ന്ന ഭാ​വ​മാ​ണ് ധ​ട​കി​ന്‍റെ ട്രെ​യ്‌ലറിൽ കാ​ണു​ന്ന​ത്. മ​റാ​ത്തി ചി​ത്ര​മാ​യ സൈ​റാ​ട്ടി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ധ​ട​ക്. ജൂ​ലൈ 20ന് ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.