ഒ​ടി​വേ​ല​ക​ൾ കാ​ണി​ക്കു​വാ​ൻ മാണിക്യനെത്തുന്നു; ഒ​ടി​യ​ന്‍റെ ടീ​സ​റെ​ത്തി
Friday, July 6, 2018 4:42 PM IST
തേ​ൻ​കു​റി​ശി​യി​ലെ രാ​വു​ക​ളെ ഭ​യ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​ടി​യ​ൻ മാ​ണി​ക്യ​നാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ ചി​ത്രം ഒ​ടി​യ​ന്‍റെ ടീ​സ​റെ​ത്തി. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​മാ​കു​മി​തെ​ന്ന് ടീ​സ​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. ഇ​തി​നു മു​മ്പും പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ഒ​ടി വി​ദ്യ​യി​ലൂ​ടെ മാ​യാ​ജാ​ല​ത്തി​ന്‍റെ കൂ​ട്ടു​കാ​ര​നാ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​രോ വാ​ർ​ത്ത​യും ആ​കാം​ക്ഷ ജ​നി​പ്പി​ച്ചി​രു​ന്നു. മു​പ്പ​ത് മു​ത​ൽ അ​റു​പ​ത്തി​യ​ഞ്ച് വ​യ​സു​വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​തി​നാ​യി താ​രം ശ​സ്ത്ര​ക്രീ​യ​യി​ലൂ​ടെ ഭാ​രം കു​റ​ച്ച​തു​മെ​ല്ലാം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

മ​ഞ്ജു വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് രാ​ജാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ പ​തി​നൊ​ന്നി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന് ടീ​സ​റി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​ദ്ധി​ഖ്, ന​രേ​ൻ, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.